പുണെ : പിംപ്രി ചിഞ്ച്‌വാഡ് നായർ സർവീസ് സൊസൈറ്റിയുടെ 2021 - 2024 വർഷത്തെ ഭരണസമിതി അംഗങ്ങളെ നിഗഡി പ്രാധികരണിലെ ഓഫീസിൽ നടന്ന വാർഷിക യോഗത്തിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ. വിശ്വനാഥൻനായരുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ആർ. ശശികുമാർ വാർഷികറിപ്പോർട്ടും ഖജാൻജി പി. രവീന്ദ്രൻ വരവുചെലവുകണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ. വിശ്വനാഥൻനായർ (പ്രസി.) , ആർ. ശശികുമാർ (ജന. സെക്ര), പി. രവീന്ദ്രൻ (ഖജാ.) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.