ന്യൂഡൽഹി : കോവിഡ് മഹാമാരിയുടെ കുതിപ്പുണ്ടായിട്ടും ഡൽഹിയിലെ ആരോഗ്യരംഗം തകർന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും മികച്ച ആരോഗ്യമികവുമാണ് ഇതിനു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂയോർക്ക് പോലുള്ള പല ലോകനഗരങ്ങളിലും ആരോഗ്യ സൗകര്യം തകർന്നു. എന്നാൽ, വീടുകളിൽ ഏകാന്തവാസം പോലുള്ള മുൻകരുതലുകൾ ഡൽഹിയിലെ സ്ഥിതി മെച്ചപ്പെടുത്തി.