മുംബൈ : സിവിൽ സർവീസ് പരീക്ഷയിൽ പതിന്നാലാം റാങ്കുകാരിയായി മുംബൈ മലയാളി. ദഹിസറിലെ കാന്താപാഡയിൽ താമസിക്കുന്ന കരിഷ്മാ നായരാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. രണ്ടാംതവണയെഴുതിയ പരീക്ഷയിലാണ് ഈ ഉന്നതവിജയം നേടിയെടുത്തത്. പാലക്കാട് പുത്തൂർ അമ്പലത്തിന് സമീപത്താണ് വീട്.

കരിഷ്മ ജനിച്ചതും വളർന്നതും മുംബൈയിലാണ്. അച്ഛൻ പി.വി. നന്ദകുമാരൻ ആക്സിസ് ബാങ്കിലാണ് സേവനമനുഷ്ഠിക്കുന്നത്. ആക്സിസ് ബാങ്കിലെ ഡപ്യൂട്ടി വൈസ് പ്രസിഡന്റാണ് അച്ഛൻ. അമ്മ ഗീതാ നന്ദകുമാരൻ സ്പെഷ്യൽ എജ്യുക്കേറ്ററാണ്. ഉമംഗ് സ്പെഷ്യൽ സ്കൂളിലാണ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നത്. കരിഷ്മയുടെ ചേച്ചി കാർത്തിക അമേരിക്കയിൽ ആപ്പിളിലെ ജോലിക്കാരിയാണ്.