നവിമുംബൈ : വാഷിയിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ പിടികൂടി. ഒരു സന്നദ്ധ സംഘടന നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ പെൺവാണിഭത്തിന് നേതൃത്വം നൽകിയ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും നാലു സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു.

രാജസ്ഥാനിലെ ആൽവാറിൽ നിന്നുള്ള 19-നും 20-നും ഇടയിൽ പ്രായമുള്ളവരെയാണ് രക്ഷപ്പെടുത്തിയതെന്ന് വാഷി എ.പി.എം.സി. പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ പരാഗ് സൊണാവനെ പറഞ്ഞു. രക്ഷപ്പെടുത്തിയ പെൺകുട്ടികളിൽ ഒരാൾ അറസ്റ്റിലായ സ്ത്രീയുടെ മകളാണെന്നും പോലീസ് അറിയിച്ചു.