വസായ് : വസായ് ശബരിഗിരി അയ്യപ്പക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം 27 മുതൽ ഒക്ടോബർ മൂന്നുവരെ പൂജകളോടുകൂടി ആഘോഷിക്കും. ചൊവ്വാഴ്ചവൈകുന്നേരം ഉത്സവത്തിന്‌ കൊടിയേറും. ക്ഷേത്രംതന്ത്രി കുന്നത്തൂർ പടിഞ്ഞാറേടത്ത് കൃഷ്ണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടക്കും. ഉത്സവത്തോടനുബന്ധിച്ച് മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, മഹാഭഗവതിസേവ, മഹാ സർപ്പപൂജ, കളഭാഭിഷേകം, നവകം, പഞ്ചഗവ്യം, കലശം തുടങ്ങിയ വിശേഷാൽവഴിപാടുകൾ ഉണ്ടായിരിക്കും. ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ടാകില്ല. വിവരങ്ങൾക്ക് - പ്രശാന്ത് മനിയേരി 9869063705, 9867019535.