താനെ : ജില്ലയിൽ എവിടെയെങ്കിലും റോഡിലെ കുഴി കാരണം യാത്രക്കാരൻ മരിച്ചാൽ റോഡ് കരാറുകാരനെതിരേ നിയമനടപടികൾ കൈക്കൊള്ളുമെന്ന് പോലീസ്. ജില്ലയിൽ അടുത്തിടെ റോഡിലെ കുഴികളിൽവീണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവർ മരിച്ചിരുന്നു. ഇതേത്തുടർന്നാണ് കർശന നടപടിയിലേക്ക് പോകാൻ തീരുമാനിച്ചതെന്ന് നർപോളി പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ മലോജിത് ഷിൻഡെ പറഞ്ഞു.

ജില്ലയിൽ കശേലി, അഞ്ജൂർഫാട്ട, ഭിവൺഡി, മാങ്കോളി തുടങ്ങി പല പ്രദേശങ്ങളിലും റോഡുകൾ മുഴുവൻ മോശമായ അവസ്ഥയിലാണ്. ഡപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് (ഭിവൺഡി) യോഗേഷ് ചവാൻ ഇതുമായി ബന്ധപ്പെട്ട് ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചർച്ച നടത്തിയിരുന്നു.