മുംബൈ : സാക്കിനാക്കിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് 15 വയസ്സുള്ള പെൺകുട്ടി മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ജറിമെറിയിലുള്ള വീട്ടിലായിരുന്നു അപകടം.
അൽമാസ് എന്ന പെൺകുട്ടിയാണ് മരിച്ചത്. അനീസാ ഖാൻ (45), അസ്മി (60) റിഹാൻ (8), സാനിയ (14), ഷിഫ (16) എന്നിവർക്ക് പരിക്കേറ്റു.
ഇവരെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിക്കു പിന്നാലെ തീ പടർന്നുപിടിച്ചിരുന്നു. അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.