മുംബൈ : മഹാരാഷ്ട്രയിൽനിന്ന് കാർ മോഷ്ടിച്ച് അന്യസംസ്ഥാനങ്ങളിൽ വിൽക്കുന്ന അഞ്ചംഗ സംഘത്തെ ബുൽധാനയിൽ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയുടെ വിവിധയിടങ്ങളിൽ നിന്ന് കാർ മോഷ്ടിച്ച് മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കാർ മോഷണവുമായി ബന്ധപ്പെട്ട് ബുൽധാനയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് അഞ്ചംഗസംഘത്തെപ്പറ്റിയുള്ള വിവരം ലഭിച്ചത്.
തുടർന്നാണ് പോലീസ് അഞ്ചംഗസംഘത്തെ പിടികൂടിയത്. ഷെയ്ക്ക് ദൗഡ്(55), ഷെയ്ക്ക് നദീം(22), ഷെയ്ക് സീഷാൻ (28), സക്കാറാം ഭാനുദാസ് മോറെ(31), ദീപക് ദിഗംബർ മോറോ (20) എന്നിവരെയാണ് പോലീസ് അസ്റ്റ് ചെയ്തത്.
നമ്പർ പ്ലേറ്റ് മാറ്റി വിൽക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ സിലിയോഡ്, പച്ചോഡ്, പർബനി, ജൽന, ജൽഗാവ്, അഹമ്മദ്‌നഗർ എന്നിവിടങ്ങളിൽനിന്ന് ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്.