മുംബൈ : അജയ് ദേവ്ഗൺ നായകനാകുന്ന 'മൈതാൻ' എന്ന ബോളിവുഡ് ചിത്രവുമായി സഹകരിക്കാൻഇന്ത്യൻ സൂപ്പർ ലീഗിലെ പ്രമുഖ ടീമായ ഹൈദരാബാദ് എഫ്.സി. തീരുമാനിച്ചു. ഇതാദ്യമായാണ് ഒരു സിനിമയും ഒരു സ്പോർട്‌സ് ടീമും തമ്മിൽ സഹകരിക്കുന്നത്. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരമായിരുന്ന സയ്യദ് അബ്ദുൾ റഹീമിന്റ ജീവിത കഥയാണ് മൈതാൻ എന്ന ചിത്രത്തിലൂടെ പറയുന്നത്.

ഫുട്‌ബോളിനെ ജനകീയമാക്കാനും കൂടുതൽ കുട്ടികളിലേക്കെത്തിക്കാനുമാണ് തങ്ങൾ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ബോണി കപൂർ പറഞ്ഞു. ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന സിനിമയിൽ അബ്ദുൾ റഹീമായി വേഷമിടുന്നത് അജയ് ദേവ്ഗൺ ആണ്.