ന്യൂഡൽഹി : കിഴക്കൻ ഡൽഹി എം.പി.യും മുൻക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐ.എസ്.ഐ.എസ്. കശ്മീർ എന്ന പേരിലുള്ള സംഘടനയിൽനിന്ന്‌ ഇ-മെയിൽ ഭീഷണിസന്ദേശം ലഭിച്ചതിനെത്തുടർന്ന് ഗംഭീറിന്റെ വസതിയിൽ സുരക്ഷ ശക്തമാക്കി. ചൊവ്വാഴ്ച രാത്രി 9.32-നാണ് വധഭീഷണി ഉയർത്തിയുള്ള ഇ-മെയിൽ സന്ദേശം ലഭിച്ചതെന്ന് സെൻട്രൽ ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പറഞ്ഞു.