ന്യൂഡൽഹി : ഡൽഹി കലാപത്തിനിടെ മരുന്നുകടയിലും വീട്ടിലും കവർച്ചനടത്തിയെന്ന കേസിലെ അഞ്ചുപ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേവിട്ടു. സാമ്പത്തിക നഷ്ടമുണ്ടായ മരുന്നുകടയുടമയുടെ വികാരം മനസ്സിലാക്കുന്നുവെന്നും, എന്നാലത് തെളിവുകൾക്ക് പകരമാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം, യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാൻ അന്വേഷണോദ്യോഗസ്ഥൻ ശ്രമിച്ചോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്താനും കട്കഡൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി വീരേന്ദ്ര ഭട്ട് ഉത്തരവിട്ടു.

കടയുടമയുടെ മനോവേദനയും സാമ്പത്തികനഷ്ടവും കാണാതിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.