ന്യൂഡൽഹി : തലസ്ഥാനത്ത് ബുധനാഴ്ച 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗസ്ഥിരീകരണനിരക്ക് 0.04 ശതമാനമായി തുടരുന്നതായി സംസ്ഥാന സർക്കാരിന്റെ ആരോഗ്യബുള്ളറ്റിൻ വ്യക്തമാക്കി.

കോവിഡ് കൺടെയ്ൻമെന്റ് സോണുകളുടെ എണ്ണം വീണ്ടും നൂറായി. ബുധനാഴ്ച 70,651 കോവിഡ് പരിശോധനകൾ നടന്നു. ഇതിൽ 49,728 ആർ.ടി.-പി.സി.ആർ. ടെസ്റ്റുകളായിരുന്നു. ആക്ടീവ് കോവിഡ് രോഗികൾ 411 പേരാണ്. ഇതിൽ 131 പേർ വീടുകളിൽ ഏകാന്തവാസത്തിൽ കഴിയുന്നു. ആശുപത്രികളിൽ 242 പേരും കോവിഡ് കെയർ സെന്ററുകളിൽ എട്ടുപേരും ചികിത്സയിലുണ്ട്.

നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1.96 ലക്ഷം വാക്സിൻ നൽകി.