നവിമുംബൈ : കോവിഡ്നിരക്ക് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ നവിമുംബൈയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ നടപടികൾ കർശനമാക്കുന്നു. ‘‘രോഗത്തെക്കുറിച്ച് ജനങ്ങൾക്ക് മുമ്പത്തെപ്പോലെ ഗൗരവമില്ല. എല്ലാവരും നിസ്സാരമായാണ് ഇപ്പോൾ കോവിഡിനെ കാണുന്നത്. ഇതാണ് രോഗനിരക്ക് വീണ്ടും ഉയരാൻ ഇടയാക്കിയത്’’ -മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാർ പറഞ്ഞു.
കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരേ വൻപിഴ ചുമത്തും. ഇതിനായി വാർഡുകൾ തോറും പോലീസുകാർ ഉൾപ്പെടുന്ന സ്ക്വാഡുകൾക്ക് രൂപം നൽകി. കല്യാണങ്ങളുൾപ്പെടെ ആളുകൾ ഒത്തുകൂടുന്ന ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരേ 20,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ചുമത്തും.
സംഘാടകർക്കു മാത്രമല്ല, ചടങ്ങുകൾ നടത്തുന്ന ഓഡിറ്റോറിയം ഉടമകൾക്കെതിരേയും നടപടിയുണ്ടാകുമെന്ന് മുനിസിപ്പൽ കമ്മിഷണർ പറഞ്ഞു.