പുണെ : സംസ്ഥാന വനിതാകമ്മിഷൻ അധ്യക്ഷയായി പുണെയിൽ നിന്നുള്ള എൻ.സി.പി. യുടെ വനിതാ നേതാവ് രൂപാലി ചാക്കൺകറിനെ നിയമിച്ചു. ഒക്ടോബർ 21 മുതൽ മൂന്ന് വർഷത്തേയ്ക്കാണ് നിയമനം.

സാവിത്രിഭായ് ഫുലെ പുണെ സർവകലാശാലയിൽനിന്ന് മാനേജ്മെന്റ് ബിരുദമെടുത്ത 40-കാരിയായ രൂപാലി ചാക്കൺകർ എൻ.സി.പി. വനിതാവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റാണ്. 2020 ഫെബ്രുവരി നാലിന് വിജയരഹത്കർ രാജിവച്ചതിനുശേഷം വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.