മുംബൈ : മലയാളിസമാജം ചിപ്ലൂൺ വാർഷിക ജനറൽബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എസ്. വത്സൻ (പ്രസിഡന്റ്), വിഷ്ണു ഷിബു (വൈസ് പ്രസിഡന്റ്) രതീഷ് കെ.എൻ. ‍(സെക്രട്ടറി), ജയൻ നായിക് (ട്രഷറർ), ശിവദാസൻ (ജോ. സെക്രട്ടറി) എന്നിവർക്ക് പുറമേ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് 14 അംഗങ്ങളെയും തിരഞ്ഞെടുത്തു.