മുംബൈ : കോവിഡ് ബാധിച്ച മൂവായിരത്തോളം ബെസ്റ്റ് ജീവനക്കാരിൽ 110 പേരാണ് ഇതുവരെ മരിച്ചതെന്ന് സർക്കാർവൃത്തങ്ങൾ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം കൂടിയ ബെസ്റ്റ് കമ്മിറ്റി യോഗത്തിലാണ് ഈ വിവരം രേഖാമൂലം പുറത്തുവിട്ടത്. മരിച്ചവരിൽ കണ്ടക്ടർമാരും ഡ്രൈവർമാരുംപെടും. 2800-ലധികം പേർക്ക് രോഗം ഭേദമായി.

മരിച്ച 80-ഓളം പേരുടെ കുടുംബത്തിന് 50 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകി. 55-ഓളം കുടുംബത്തിലെ അടുത്തബന്ധുക്കൾക്ക് ബെസ്റ്റിൽ ജോലിനൽകിയെന്നും കമ്മിറ്റി അറിയിച്ചു.