മുംബൈ : വേൾഡ് മലയാളി കൗൺസിലിന്റെ 2021-23 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ ഭാരവാഹികൾ സൂം മീറ്റിങ്ങിലുടെ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.

സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായ യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ഡോ. എ.വി.അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ, മുൻ കർണാടക ടൂറിസംമന്ത്രി ഡോ. ജെ. അലക്‌സാണ്ടർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

വേൾഡ് മലയാളി കൗൺസിൽ നേതാക്കളായ ഐസക് ജോൺ പട്ടാണിപറമ്പിൽ, സോമൻ ബേബി, എ.എസ് ജോസ് തുടങ്ങിയവർ പുതുതായി സ്ഥാനമേറ്റ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു.

ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി.പി.വിജയൻ, വൈസ് പ്രസിഡന്റ് സി.യു.മത്തായി, സെക്രട്ടറി ജനറൽ പോൾ പറപ്പള്ളി, ട്രഷറർ ജയിംസ് കൂടൽ എന്നിവർ മറുപടി പ്രസംഗം നടത്തി.