മുംബൈ : നഗരത്തിൽ മുംബൈ പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗം നടത്തിയ തിരച്ചിലിൽ 7.2 കിലോഗ്രാം ഹെറോയിനുമായി യുവതിയെ അറസ്റ്റുചെയ്തു. മയക്കുമരുന്നു വിപണിയിൽ ഇതിന് 21 കോടി രൂപ വിലവരും.

രഹസ്യവിവരം അനുസരിച്ച് സയൺ മേഖലയിൽ നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് വിപണനംനടത്തുന്ന യുവതിയെ പിടികൂടിയതെന്ന് പോലീസ് ബുധനാഴ്ച അറിയിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഢിലെ രണ്ടുപേരിൽനിന്നാണ് ഹെറോയിൻ വാങ്ങിയതെന്ന് അവർ മൊഴി നൽകി. പ്രതാപ്ഗഢ് മേഖലയിലെ ചിലകർഷർക്ക് ഔഷധ നിർമാണത്തിനുവേണ്ടി കറുപ്പ് കൃഷിചെയ്യാൻ അനുമതിയുണ്ട്. അതിൽനിന്നുനിർമിക്കുന്ന ഹെറോയിനാണ് അനധികൃതമായി വിൽക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.