മുംബൈ : മഹാരാഷ്ട്രയിൽ ബുധനാഴ്ച 1825 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2879 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 21 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25,728 ആയി കുറഞ്ഞു. രോഗം പിടിപെട്ടവരുടെ മൊത്തം എണ്ണം 65.96 ലക്ഷമാണ്. രോഗമുക്തി നേടിയത് 64.27 ലക്ഷവും.

മുംബൈയിൽ ചൊവ്വാഴ്ച 463 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നാലു പേരാണ് നഗരത്തിൽ മരിച്ചത്. 558 പേർ രോഗമുക്തി നേടി. മുംബൈയിൽ ഇപ്പോൾ 4,550 പേരാണ് ചികിത്സയിലുള്ളത്‌.