പുണെ : വാഗ്‌ദേവത മാസിക പ്രവാസിമലയാളികൾക്കായി അന്താക്ഷരി മത്സരം സംഘടിപ്പിക്കുന്നു. 1970 മുതൽ 1990 വരെയുള്ള ഓർമയിലെത്തുന്ന സിനിമാഗാനങ്ങൾ ഓൺലൈനിലൂടെ പാടി അവതരിപ്പിക്കാവുന്നരീതിയിലാണ് മത്സരം.

പ്രായപരിധിയോ മറ്റു നിബന്ധനകളോ ഇല്ല. മുകളിൽ പറഞ്ഞ കാലഘട്ടത്തിൽവരുന്ന ഏതെങ്കിലും ചലച്ചിത്രഗാനത്തിന്റെ ആദ്യ നാലുവരി സംഗീതത്തിന്റെ പിന്തുണയില്ലാതെ സ്വന്തംശബ്ദത്തിൽ പാടി വിനോദ് മാരാർ (പ്രോഗ്രാം ലീഡർ) - 93738 37097 എന്ന വാട്സാപ്പ് നമ്പറിൽ ജൂലായ് നാലിന് മുൻപ് അയക്കുക. പേര്, പ്രായം, വിലാസം, ഇ-മെയിൽ ഐ.ഡി.യും കൊടുക്കുക. തിരഞ്ഞെടുക്കുന്ന 25 പേർക്കാണ് അവസരം. വിവരങ്ങൾക്ക്‌: 9604014773