മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന ഇബ്രാഹിം യൂസഫ് ബച്ക്കാനയെ നിർബന്ധിത പണപ്പിരിവു നടത്തിയെന്ന പഴയൊരു കേസിൽ മുംബൈ പോലീസ് അറസ്റ്റുചെയ്തു. കെട്ടിട നിർമാതാവായ സുബ്ബറാവുവിനെ വധിച്ച കേസിൽ കർണാടകത്തിലെ ബെലഗാവിയിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബച്ക്കാന. ചൊവ്വാഴ്ചയാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ നിർബന്ധിത പണപ്പിരിവു തടയുന്നതിനുള്ള വിഭാഗം വർഷങ്ങൾക്കുമുമ്പത്തെ കേസിൽ അറസ്റ്റു ചെയ്തത്. മുംബൈയിലെ കോടതി ഇയാളെ ജൂലായ് 27 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

മുംബൈയിൽ മറ്റൊരു കൊലക്കേസുകൂടി ഇയാൾക്കെതിരേയുണ്ട്. ഇപ്പോൾ ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ സംഘത്തിലും ബച്ക്കാന പ്രവർത്തിച്ചിട്ടുണ്ട്.