ന്യൂഡൽഹി : കോവിഡ് വ്യാപനസാഹചര്യത്തിൽ റെംഡസിവർ മരുന്നിന്റെ ദൗർലഭ്യത നേരിടുമ്പോൾ ഇവ കരിഞ്ചന്തയിൽ വിറ്റതിന് ഒരാളെ നോയ്ഡയിൽ അറസ്റ്റ് ചെയ്തു. നോയ്ഡ പോലീസിന്റെ പിടിയിലായ രചിത് ഘായ് എന്നയാളിൽനിന്ന് മരുന്നിന്റെ 105 പായ്ക്കുകൾ കണ്ടെടുത്തു. കോവിഡ് ചികിത്സയ്ക്കായി റെംഡസിവർ ആവശ്യമുള്ളവർക്ക് 15,000 രൂപ മുതൽ 40,000 രൂപ വരെ ഈടാക്കിയാണ് ഇയാൾ മരുന്ന് നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു.