ന്യൂഡൽഹി : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ആറുദിവസത്തിനിടെ 144 ഡൽഹി മെട്രോ യാത്രക്കാർക്ക് പോലീസ് പിഴ ചുമത്തി. മുഖാവരണം ധരിക്കാതിരിക്കൽ, സാമൂഹിക അകലംപാലിക്കാതിരിക്കൽ എന്നിവയ്ക്കാണ് പിഴ.

കഴിഞ്ഞ ആറുദിവസത്തിനിടെ 3,691 തീവണ്ടികളിലാണ് പരിശോധന നടത്തിയതെന്ന് മെട്രോ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ജിതേന്ദ്ര മണി പറഞ്ഞു. യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ മെട്രോ സ്റ്റേഷനുകളിലും തീവണ്ടികളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.