മുംബൈ : ഇറാനിൽനിന്ന് ഉള്ളി എത്തിയതോടെ വില കുറഞ്ഞേക്കുമെന്ന് പ്രതീക്ഷ. തിങ്കളാഴ്ചയാണ് ജെ.എൻ.പി.ടി. തുറമുഖത്ത് 66 ടൺ ഉള്ളി എത്തിയത്. അതിൽ 25 ടൺ വാഷിയിലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) യിലേക്കുള്ളതാണ്. മഴമൂലം വിള നശിച്ചതോടെയാണ് ഉള്ളിക്ക് വിലകൂടിയത്. ഉള്ളിയുടെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചിട്ടും ഉള്ളിയുടെ വില ഉയർന്നിരുന്നു. കിലോയ്ക്ക് 60 രൂപ മുതൽ 80 രൂപവരെ ഉള്ളിയുടെ വില ഉയർന്നു. സെപ്റ്റംബർ പകുതിവരെ എ.പി.എം.സി. യിൽ 7000 ക്വിന്റൽ ഉള്ളി എത്തിയിരുന്നു. അന്ന് ഒരു കിലോ ഉള്ളിയുടെ വില 21 രൂപയായിരുന്നു.