പുണെ : മുംബൈ-പുണെ എക്സ്‌പ്രസ് വേയിൽ ഖൊപോളിക്ക് സമീപം ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച പുലർച്ചെ 5.30 ഓടെയാണ് മൂന്ന് കാറുകൾ, ബസ്, ടെമ്പോ, ട്രെയിലർ എന്നിവയുൾപ്പെടെ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.

കോഴികളെ കയറ്റിവന്ന ട്രക്കിന് പിന്നിൽ കാർ ഇടിക്കുകയും പിന്നീട് മറ്റ് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയുമായിരുന്നു. രണ്ട് ട്രക്കുകൾക്കിടയിൽ പെട്ട ഒരു കാർ പൂർണമായും തകർന്നിരുന്നു. ഈ കാറിലുണ്ടായിരുന്ന രണ്ടുപേരും ടെമ്പോയിൽ ഉണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.

രക്ഷാ ഏജൻസികൾ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.