മുംബൈ : ആര്യൻഖാന്റെ അറസ്റ്റിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഉവൈസി.

ദുർബലർക്കു വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും ശക്തരായ അച്ഛന്മാർ ഉള്ളവർക്കുവേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റു സംബന്ധിച്ച് ചോദ്യത്തിനായിരുന്നു ഉവൈസിയുടെ പ്രതികരണം.

‘നിങ്ങൾ സൂപ്പർസ്റ്റാറിന്റെ മകനെക്കുറിച്ച് സംസാരിക്കുന്നു. ഉത്തർപ്രദേശിലെ ജയിലുകളിൽ വിചാരണത്തടവുകാരായി കഴിയുന്നവരിൽ 27 ശതമാനമെങ്കിലും മുസ്‌ലിങ്ങളാണ്. ആരാണ് അവർക്ക് വേണ്ടി സംസാരിക്കുന്നത്’’-അസദുദ്ദീൻ ഉവൈസി ചോദിച്ചു.