മുംബൈ: സംസ്ഥാനത്ത് തിങ്കളാഴ്ച 1,485 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 2,078 പേർ രോഗമുക്തി നേടുകയും ചെയ്തതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 28,008 ആയി കുറഞ്ഞു. ഇതുവരെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 65.93 ലക്ഷവും രോഗമുക്തി നേടിയവരുടെ എണ്ണം 64.21 ലക്ഷവുമായി വർധിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 27 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,39,816 ആയി വർധിച്ചു.

മുംബൈയിൽ പുതുതായി 373 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 543 പേർ ആശുപത്രി വിടുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ മരിച്ചത് നാലുപേരാണ്.

ആകെ മരണം 16,184 ആയി ഉയർന്നു. നഗരത്തിൽ രോഗമുക്തി നിരക്ക് 97 ശതമാനത്തിൽ തുടരുകയാണ്. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 7.51 ലക്ഷവും രോഗമുക്തരുടെ എണ്ണം 7.27 ലക്ഷവുമായി വർധിച്ചു.

നിലവിൽ ചികിത്സയിലുള്ളത് 4,853 പേരാണ്. സീൽ ചെയ്ത കെട്ടിടങ്ങളുടെ എണ്ണം 50 ആണ്.