കല്യാൺ : കല്യാൺ-ഡോംബിവിലിയിൽ കോവിഡ് മരണം ശരാശരി ഒന്ന് എന്ന പ്രതിദിന നിരക്കിൽ തുടരുന്നു.

കോവിഡുമൂലം തിങ്കളാഴ്ച ഒരാൾകൂടി മരിച്ചതോടെ ഈ മാസം ആകെ 16 മരണം രേഖപ്പെടുത്തി. കഴിഞ്ഞമാസം 35 മരണമാണ് രേഖപ്പെടുത്തിയത്.

പുതുതായി 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കല്യാൺ ഈസ്റ്റിൽ മൂന്ന്, വെസ്റ്റിൽ 12, ഡോംബിവിലി ഈസ്റ്റിൽ 11, ടി റ്റു വാലയിൽ ഒന്ന്, മോഹനെയിൽ രണ്ട് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം. ഇതോടെ ഈ മാസം രോഗം ബാധിച്ചവരുടെയെണ്ണം 1014 ആയി. കഴിഞ്ഞ മാസം ഇത് 1900 ആണ്. തിങ്കളാഴ്ച 94 പേർ രോഗമുക്തി നേടി.

ഇപ്പോഴും 548 പേർ ചികിത്സയിലുണ്ട്. ആകെ രോഗമുക്തി നേടിയവർ 1,40,506 ആണ്.