മുംബൈ : കല്യാൺ ആർതർവാഡ് ജയിലിലെ 20 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ താനെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ചെറിയതോതിലുള്ള ലക്ഷണങ്ങൾ മാത്രമാണ് ഇവർക്കുള്ളതെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് ബാധിതരാകുന്ന തടവുപുള്ളികളെ ജയിലിന് സമീപത്തുള്ള സ്കൂളിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. സ്കൂൾ തുറന്നതോടെ ക്വാറന്റീൻ കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചു.