മുംബൈ : സാഹിത്യവേദി മുംബൈയുടെ പ്രതിമാസ ചർച്ച ഓൺലൈൻ വഴി നടന്നു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ അതിഥിയായിരുന്നു. 'ഭൂമിയിലെ മഹാത്ഭുതങ്ങൾ' എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു.

രേഖ രാജ് കവിതകൾ അവതരിപ്പിച്ചു. കെ. രാജൻ അധ്യക്ഷത വഹിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ എസ്. ഹരിലാൽ, സി. പി. കൃഷ്ണകുമാർ, മിനി മോഹനൻ, സി.കെ. കെ. പൊതുവാൾ, പി. എൻ. വിക്രമൻ, സുരേഷ് വർമ, മനോജ് മുണ്ടയാട്ട്, ഡോ.പി.വി.എൻ. നായർ, ശശിധരൻ, സി.കെ.കെ. പിള്ള, ഇ. ഹരീന്ദ്രനാഥ്, വിജയ ചെങ്ങമനാട്, കെ. രാജൻ എന്നിവർ പങ്കെടുത്തു. രേഖാ രാജ് മറുപടി പ്രസംഗം നടത്തി. കൺവീനർ മധുനമ്പ്യാർ നന്ദി പറഞ്ഞു.