പുതിയ രോഗികൾ 26,616

മരണം 516

മുംബൈ : കോവിഡ് വാക്സിന്റെ ക്ഷാമംകാരണം താനെ സിറ്റി, കല്യാൺ, ഡോംബിവിലി പ്രദേശങ്ങളിൽ ചൊവ്വാഴ്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരിക്കുന്നതല്ലെന്ന് നഗരസഭകൾ അറിയിച്ചു. തിങ്കളാഴ്ചയും ഇവിടെ കുത്തിവെച്ച് നടന്നില്ല. മുംബൈ നഗരസഭയിലും കഴിഞ്ഞ മൂന്നുദിവസമായി കുത്തിവെപ്പ് നടന്നിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ച ചില കേന്ദ്രങ്ങളിൽ കുത്തിവെപ്പുണ്ടാകുമെന്ന് ബി.എം.സി. അറിയിച്ചു.

മഹാരാഷ്ട്രയിൽ തിങ്കളാഴ്ച കോവിഡ് പിടിപെട്ടത് 26,616 പേർക്കാണ്. 48,211 പേർ രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ മരിച്ചത് 516 പേരാണ്. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 54.05 ലക്ഷവും രോഗമുക്തി നേടിയവരുടെ എണ്ണം 48.74 ലക്ഷവുമായി. ആകെ മരണം 82,486 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,45,495-ലേക്ക് കുറഞ്ഞിട്ടുണ്ട്. മുംബൈയിൽ 1240 പേർക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 2587 പേർ ആശുപത്രി വിടുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ മരിച്ചത് 48 പേരാണ്. ഇതോടെ നഗരത്തിൽ കോവിഡ് പിടിപെട്ടവരുടെ എണ്ണം 6.89 ലക്ഷത്തിലേക്കും രോഗമുക്തി നേടിയവരുടെ എണ്ണം 6.39 ലക്ഷത്തിലേക്കും ഉയർന്നു. ആകെ മരണം 14,308 ആണ്. ആഴ്ചകൾക്ക് ശേഷമാണ് മുംബൈയിൽ ഒരുദിവസം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 50-ൽ താഴുന്നത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 34,288 ആയി കുറഞ്ഞിട്ടുണ്ട്.