വസായ് : ധഡക് കാംഗാർ യൂണിയന്റെ വസായ് മേഖലയിലെ ഏഴാമത്തെ യൂണിറ്റിന്റെ ഉദ്ഘാടനം വസായ് വെസ്റ്റ് ഉമേലാഫാട്ടയിലെ മൈക്രോ ന്യൂമെട്രിക് കമ്പനിയിൽ നടന്നു. ധഡക് കാംഗാർ ധഡക് കാംഗാർ യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറി അഭിജിത് റാണെ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ഉപാധ്യക്ഷനും ബി.ജെ.പി. വസായ് വിരാർ ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.ബി. ഉത്തംകുമാറിന്റെ അധ്യക്ഷനായിരുന്നു.

യൂണിറ്റ് ഭാരവാഹികളായി ദീപക് പരേഖ് (പ്രസിഡന്റ്) നീലേഷ് ഷാ (സെക്രട്ടറി) രുധിനാ ബാപ്റ്റിസ്റ്റ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്ന പരിപാടിയിൽ ധഡക് കാംഗാർ യൂണിയൻ വസായ് വിരാർ മേഖല ഭാരവാഹികളായ ദീപക് ശർമ, ഉദയ് ഷെട്ടി, ഷെമൽ എന്നിവരും പങ്കെടുത്തു.

യൂണിറ്റ് ഉദ്ഘാടനത്തിനുമുമ്പ് യൂണിയന്റെ വസായ് വെസ്റ്റ് ശാസ്ത്രി നഗറിലെ കാര്യാലയത്തിൽ എത്തിയ അഭിജിത് റാണെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത യൂണിയൻ ഭാരവാഹികളായ ദീപക് ശർമ, രാഹുൽ ഭണ്ഡാർക്കർ, സുദീപ്തി സിങ് എന്നിവരെ ആദരിച്ചു.