പുണെ : പുണെയിൽ പെട്രോളിന് പുറകെ ഡീസൽവിലയും ശനിയാഴ്ച 100 രൂപകടന്നു.

ലിറ്ററിന് 6 പൈസ കൂടി കൂടിയതോടെ വെള്ളിയാഴ്ച 99.72 ആയിരുന്ന പുണെയിലെ ഡീസൽവില 100 രൂപ 8 പൈസയായി. പെട്രോൾ ലിറ്ററിന് 110.92 രൂപ, പവർ പെട്രോൾ ലിറ്ററിന് 114.60 രൂപ, ഡീസൽ ലിറ്ററിന് 100.08 രൂപ, സി.എൻ.ജി. കിലോയ്ക്ക് 62.10 രൂപ എന്നിങ്ങനെയാണ് വില.