പുണെ : വാഗ്ദേവത മാസികയുടെ നേതൃത്വത്തിൽ നടനും കലാകാരനുമായ അന്തരിച്ച നെടുമുടി വേണുവിന് ആദരാഞ്ജലിയർപ്പിക്കുന്നതിനായി അനുസ്മരണ യോഗം നടത്തും.

ഒക്ടോബർ 18-ന് തിങ്കളാഴ്ച വൈകീട്ട് 7.30 മുതൽ ഓൺലൈനിൽ നടത്തുന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ ജോൺപോൾ, നടനും സാഹിത്യകാരനുമായ മധുപാൽ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും സാഹിത്യകാരനുമായ പ്രമോദ് പയ്യന്നൂർ, ഫൈസൽ ബാവ, കണക്കൂർ ആർ. സുരേഷ്‌കുമാർ, സുരേന്ദ്ര ബാബു, സുരേഷ് കുമാർ, രവീന്ദ്രൻ പച്ചീരിയൻ, രാമകൃഷ്ണൻ പാലക്കാട് തുടങ്ങിയവർ പങ്കെടുക്കും. വിവരങ്ങൾക്ക് - 9850053369, 9604014773 .