നവി മുംബൈ : നവിമുംബൈയിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.

നിലവിൽ കോർപ്പറേഷനിൽ 500-ൽതാഴെ സക്രിയ രോഗികൾ മാത്രമാണുള്ളത് കഴിഞ്ഞ പതിനെട്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ചുരുങ്ങിയ നിരക്കാണിത്.

രോഗവിമുക്തി നിരക്ക് 97.73 ശതമാനമായി ഉയർന്നു. സക്രിയ രോഗികളുടെ എണ്ണം ക്രമമായി കുറഞ്ഞുവരുന്നുണ്ടെങ്കിലും മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ എല്ലാം പൂർണ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.