മുംബൈ : ക്വാറന്റീൻ കേന്ദ്രത്തിൽ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടി. ദീപേഷ് സാൽവിയെന്ന (20) അണുനാശിനി തളിക്കാരനാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
മാൻഖൂർഡിൽ പ്രവർത്തിക്കുന്ന ക്വാറന്റീൻ കേന്ദ്രത്തിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അതിക്രമത്തെ എതിർത്ത പെൺകുട്ടിയെ ഇയാൾ മർദിച്ചതായും പോലീസ് പറയുന്നു.
സംഭവത്തിൽ രണ്ട് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.