ന്യൂഡൽഹി : പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞെങ്കിലും തലസ്ഥാനത്തെ കൺടെയ്ൻമെന്റ് സോണുകൾ ഉയർന്നുതന്നെ.

ശനിയാഴ്ചത്തെ കണക്കിൽ 57,179 കൺടെയ്ൻമെന്റ് സോണുകളാണ് നഗരത്തിൽ. വെള്ളിയാഴ്ചത്തെ ആരോഗ്യബുള്ളറ്റിനിലെ കണക്കിൽ 56,470 കൺടെയ്ൻമെന്റ് സോണുകളായിരുന്നു.

നഗരത്തിൽ 66,295 കോവിഡ് രോഗികളാണുള്ളത്. ഇതിൽ 42,484 പേർ വീടുകളിൽ ഏകാന്തവാസത്തിൽ കഴിയുന്നു. ആശുപത്രികളിൽ 16,795 പേരും കോവിഡ് കെയർ സെന്ററുകളിൽ 527 പേരും ഹെൽത്ത് സെന്ററുകളിൽ 59 പേരും ചികിത്സയിലുണ്ട്.

ശനിയാഴ്ച 56,811 കോവിഡ് പരിശോധനകൾ നടന്നു. ഇതിൽ 46,774 ആർ.ടി-പി.സി.ആർ ടെസ്റ്റുകളായിരുന്നു. പുതുതായി 11,592 പേർ രോഗമുക്തി നേടി.