മുംബൈ : പുണെയിൽ എം.ഐ.ഡി.സി. ഉടമസ്ഥതയിലുള്ള ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും എൻ.സി.പി. നേതാവുമായ ഏക്‌നാഥ് ഖഡ്‌സെയെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യംചെയ്തു.
കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ പുണെ സന്ദർശിച്ചിരുന്നു. ഈ ഭൂമി ഇടപാടിൽ അഴിമതി നടന്നു എന്ന ആരോപണത്തെ തുടർന്നാണ് കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഖഡ്‌സെയ്ക്ക് രാജി വെക്കേണ്ടി വന്നത്. പിന്നീട് ബി.ജെ.പി. തഴഞ്ഞതോടെയാണ് അടുത്തിടെ ഖഡ്‌സെ എൻ.സി.പി.യിലേക്ക് കൂറുമാറിയത്.