മുംബൈ : പതിനെട്ട്‌ വയസ്സിൽ താഴെയുള്ള വാക്സിനെടുക്കാത്ത വിദ്യാഥികൾക്ക് ലോക്കൽ ട്രെയിനുകളിൽ കയറാൻ സർക്കാർ അനുമതിനൽകി. വാക്സിനേഷൻ എടുത്തില്ലെങ്കിലും വിദ്യാർഥികളെ ലോക്കൽ ട്രെയിനിൽ കയറാൻ അനുവദിക്കുന്ന ഉത്തരവിറങ്ങിയതായി ചീഫ്‌ സെക്രട്ടറി സീതാറാം കുന്ദെ അറിയിച്ചു.

സംസ്ഥാനത്ത്‌ ഒക്ടോബർ 20-ന്‌ കോളേജുകൾ തുറക്കുന്ന സാഹചര്യത്തിലാണ്‌ സർക്കാരിന്റെ ഈ തീരുമാനം. വിദ്യാ ർഥികൾക്ക്‌ പാസുകൾ നൽകിത്തുടങ്ങുമെന്ന്‌ മധ്യ, പശ്ചിമ റെയിൽവേകളും അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ കഴിയാത്തവർക്കും ട്രെയിൻയാത്രയ്ക്ക്‌ അനുമതിനൽകിക്കൊണ്ട്‌ സർക്കാർ ഉത്തരവായിട്ടുണ്ട്‌. ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇവർക്ക്‌ പാസ്‌ അനുവദിക്കും.