മുബൈ : ആര്യൻഖാൻ അറസ്റ്റിലായ മയക്കുമരുന്നുകേസ് അന്വേഷിക്കുന്ന എൻ.സി.ബി. മേഖലാ ഡയറക്ടർ സമീർ വാങ്ക്ഡെക്ക് സുരക്ഷ വർധിപ്പിച്ചു. നിരവധി ബോഡിഗാർഡുകളെയും ആയുധങ്ങളേന്തിയ സുരക്ഷാ ഭടന്മാരെയുമാണ് സമീർ വാങ്ക്ഡെയുടെ സുരക്ഷയ്ക്കായി മുംബൈ പോലീസ് നിയോഗിച്ചിട്ടുള്ളത്.

നേരത്തേ തന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് കാണിച്ച് സമീർ വാങ്ക്ഡെ മഹാരാഷ്ട്ര ഡി.ജി.പി.ക്ക് പരാതിനൽകിയിരുന്നു. ഇതേത്തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്. തനിക്കെതിരേ ചാരപ്രവർത്തനം നടത്തുന്നുണ്ടെന്നായിരുന്നു മഹാരാഷ്ട്ര ഡി.ജി.പി.ക്ക് നൽകിയ പരാതി.

സംസ്ഥാന പോലീസിന് സമീർ വാങ്ക്ഡെയെ നിരീക്ഷിക്കാൻ ഒരുതരത്തിലുള്ള ഉത്തരവും നൽകിയിട്ടില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വസ്ലെ പട്ടേൽ വ്യക്തമാക്കിയിരുന്നു. പരാതിയെത്തുടർന്ന് തെക്കൻ മുംബൈയിലെ ബെല്ലാർഡ് എസ്റ്റേറ്റിലുള്ള എൻ.സി.ബി. ഓഫീസിനുമുന്നിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.