ബെംഗളൂരു : മദ്യപിച്ച് വഴക്കിട്ട് അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. കർണാടകത്തിലെ ഉത്തരകന്നഡ ജില്ലയിലാണ് സംഭവം.

പാർവതി നാരായണ ഹസ്ലാർ (42), മകൾ രമ്യ നാരായണ ഹസ്ലാർ(19) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പാർവതിയുടെ മകൻ മഞ്ജുനാഥ് ഹസ്ലാറിനെ(24) പോലീസ് അറസ്റ്റു ചെയ്തു.

മദ്യപിച്ചെത്തിയ മഞ്ജുനാഥ് അമ്മയുമായി വഴക്കുണ്ടാക്കിയ ശേഷം വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. അമ്മയുണ്ടാക്കിയ സാമ്പാറിന് രുചികുറഞ്ഞെന്നു പറഞ്ഞായിരുന്നു വഴക്കുതുടങ്ങിയത്. രമ്യയ്ക്ക് ഫോൺ വാങ്ങിക്കൊടുക്കണോ വേണ്ടയോയെന്ന് പറയാൻ മഞ്ജുനാഥിന് അധികാരമില്ലന്ന് പാർവതി മറുപടി നൽകി. ഇതോടെ കൂടുതൽ പ്രകോപിതനായ മഞ്ജുനാഥ് വീട്ടിലുണ്ടായിരുന്ന നാടൻ തോക്കെടുത്ത് അമ്മയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.