കൊച്ചി : ഇന്ത്യയിൽ 24-ാം വാർഷികം ആഘോഷിക്കുന്ന എൽ.ജി. ഇലക്‌ട്രോണിക്സ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 55 ലക്ഷം ഡോളറിന്റെ സഹായം നൽകും. അതായത്, ഏതാണ്ട് 41 കോടി രൂപ. അടിയന്തര സാഹചര്യത്തിൽ താത്കാലിക ആശുപത്രി നിർമിക്കാനുള്ള സഹായമാണ് ഇത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ 10 ആശുപത്രികൾ സ്ഥാപിക്കാനുള്ള സഹായമായിരിക്കും കമ്പനി ഒരുക്കുക.

ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രിയായ എയിംസിന് കൂടുതൽ കിടക്കകൾ സ്ഥാപിക്കാൻ കമ്പനി സഹായമൊരുക്കി. മുന്നൂറോളം ആശുപത്രികളിൽ വാട്ടർ പ്യൂരിഫയർ, എ.സി., ഫ്രിഡ്ജ്, ടി.വി. എന്നിവ സ്ഥാപിക്കാനുള്ള സഹായം നേരത്തെ നൽകിയിരുന്നു. കഴിഞ്ഞ വർഷം അക്ഷയപാത്ര ഫൗണ്ടേഷനുമായി ചേർന്ന് 10 ലക്ഷം പേർക്ക് ഭക്ഷണ വിതരണം നിർവഹിച്ചിട്ടുണ്ട്.