മുംബൈ : മുംബൈ മേയർ കിഷോരി പെഡ്‌നേക്കറും ബി.ജെ.പി. നേതാവ് ആഷിഷ് ഷെലാറും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി ഒത്തുതീർക്കണമെന്ന് ബോംബെ ഹൈക്കോടതി വാക്കാൽ നിർദേശിച്ചു. ഷെലാറിനെതിരേ തത്കാലം കടുത്തനടപടികളൊന്നും സ്വീകരിക്കില്ലെന്ന് മുംബൈ പോലീസ് കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

തനിക്കെതിരേ അവഹേളനപരമായ പരാമർശം നടത്തിയെന്ന പെഡ്‌നേക്കറുടെ പരാതിയിൽ മറൈൻഡ്രൈവ് പോലീസ് ഷെലാറിനെ അറസ്റ്റുചെയ്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷെലാർ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് പ്രസന്ന വരാലെയും ജസ്റ്റിസ് അരുൺ കിരോലെയുമടങ്ങുന്ന ബെഞ്ച് കേസ് ഒത്തുതീർക്കണമെന്ന് നിർദേശിച്ചത്. രണ്ടുപേരും ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവരാണെന്നു ചൂണ്ടിക്കാണിച്ച കോടതി പ്രശ്നം രമ്യമായി പരിഹരിക്കുന്നതല്ലേ നല്ലതെന്നു േചാദിച്ചു.