മുംബൈ : മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 43,211 കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്തു. സജീവ കോവിഡ്‌ കേസുകളുടെ എണ്ണം 2,61,658 ആയി. 19 മരണംകൂടി പുതിയതായി സംസ്ഥാനത്ത്‌ റിപ്പോർട്ട്‌ ചെയ്തു. മൊത്തം മരണം 1,41,756. പുതിയതായി രോഗമുക്തരായവർ 33,356. മൊത്തം രോഗമുക്തർ 67,17,125.