അന്ധേരി : ദാദർ ഗദ് ഗേ മഹാരാജ് ട്രസ്റ്റ് അന്തേവാസികൾക്ക് കമ്പിളിപ്പുതപ്പുകൾ വിതരണം ചെയ്തു. വീര ദേശായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തരും ശ്രീ അയ്യപ്പ ഭക്തമണ്ഡൽ, ലോകൻഡ് വാല ഭക്തരും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. മഹേഷ് സാവന്ത് ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു ഈ സാന്ത്വന സ്പർശം.

ഇരുന്നൂറോളം വരുന്ന അന്തേവാസികൾക്ക് പുത്തൻ കമ്പിളിപ്പുതപ്പുകളാണ് കൈമാറിയത്. പ്രഗത് വിദ്യാമന്ദിറിലെ വിദ്യാർഥികൾക്കും വിമലാ ഡെർമറ്റലോജിക്കൽ സെന്ററിലെ അന്തേവാസികൾക്കും വീരദേശായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തസമൂഹം അന്നദാനവും നടത്തുന്നുണ്ട്.