മുംബൈ : ദുലെ, നന്ദുർബർ, വാഷിം, നാഗ്പുർ ജില്ലാ പരിഷത്തുകളിലും വിവിധ പഞ്ചായത്ത് സമിതികളിലും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിന് നടക്കും. ജൂലായ് 15-ന് നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

അഞ്ച് ജില്ലാ പരിഷത്തുകളിലായി 70 സീറ്റുകളിലേക്കും 33 പഞ്ചായത്ത്‌സമിതികളിലായി 130 സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ യു.പി.എസ്. മദൻ അറിയിച്ചു.

ദുലെ, നന്ദുർബർ, വാഷിം, നാഗ്പുർ ജില്ലാ കളക്ടർമാരിൽനിന്ന്‌ കോവിഡ് വ്യാപനം സംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നതായും അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.