നാഗ്പുർ : നഗരത്തിലെ ബോർഖെഡി ടോൾ ബൂത്തിനടുത്തുവെച്ച് ഏകദേശം 1.1 കോടിരൂപ വിലവരുന്ന ഒരു ടണ്ണിലധികം കഞ്ചാവ് ക്രൈംബ്രാഞ്ച് പിടികൂടി. വിദർഭപ്രദേശത്ത് നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. 40 ചാക്കുകളിലായിട്ടായിരുന്നു ട്രക്കിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. അതും 350 ചാക്ക് കാപ്പിക്കുരുവിനിടയിലായിട്ടായിരുന്നു ഇവ വെച്ചിരുന്നത്.

വിജയവാഡയിൽനിന്നും ചണ്ഡീഗഡിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇതെന്നാണ് പോലീസിന് ലഭിച്ച വിവരം. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് എസ്.പി. രാകേഷ് ഓലയുടെ നേതൃത്വത്തിൽ സീനിയർ ഇൻസ്പെക്ടർ അനിൽ ജിത്തേവാറും സംഘവുമാണ് ഇവ പിടികൂടിയത്.

വാഹനത്തിന്റെ ഉടമ അറിയാതെ വണ്ടിയുടെ ഡ്രൈവറും ക്ലീനറും ചേർന്നാണ് ഇത് കടത്താൻ ശ്രമിച്ചത്. ഇവർക്ക് ഇതിന് പ്രതിഫലമായി 50,000 രൂപയോളം ലഭിക്കുമായിരുന്നു എന്നും പോലീസ് വെളിപ്പെടുത്തി.