മുംബൈ : സംസ്ഥാനത്ത് കോവിഡ് രോഗം പിടിപെട്ടവരുടെ എണ്ണം തിങ്കളാഴ്ച 65 ലക്ഷം പിന്നിട്ടു. പുതുതായി 2740 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 65,00,617 ആയി. 3233 പേരാണ് ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരുടെ എണ്ണം 63,09,021 ആയി ഉയർന്നു. രോഗമുക്തിനിരക്ക് 97 ശതമാനത്തിൽ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ മരിച്ചത് 27 പേരാണ്. ഏകദേശം ആറ്ുമാസത്തിന് ശേഷമാണ് 24 മണിക്കൂറിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം ഇത്രയും കുറയുന്നത്. ആകെ മരണം 1,38,169 ആയി. മുംബൈയിൽ 347 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 420 പേർ ആശുപത്രിവിടുകയും ചെയ്തു. രോഗമുക്തിനിരക്ക് 97 ശതമാനത്തിൽ തന്നെ തുടരുകയാണ്. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 7.35 ലക്ഷവും രോഗമുക്തരുടെ എണ്ണം 7.12 ലക്ഷവുമാണ്. നിലവിൽ ചികിത്സയിലുള്ളത് 4744 പേരായി കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ആറ്ു പേരാണ് മരിച്ചത്. ആകെ മരണം 16,028 ആയി വർധിച്ചു. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 1271 ദിവസത്തിലായി കുറഞ്ഞു. സീൽചെയ്ത കെട്ടിടങ്ങളുടെ എണ്ണം 38 ആയി കൂറഞ്ഞിട്ടുണ്ട്.