താനെ : താനെ നഗരസഭയുടെ ആഭിമുഖ്യത്തിൽ താനെ മേയർ വർഷമാരത്തൺ വെർച്വൽ രീതിയിൽ 21 മുതൽ 24 വരെ നടത്താൻ തീരുമാനിച്ചു.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽമാരത്തൺ രണ്ടുവർഷമായി നടത്തിയിരുന്നില്ല. എന്നാൽ പാരമ്പര്യം നിലനിർത്തുന്നതിനും ഓട്ടക്കാർക്ക് പ്രോത്സാഹനം നല്കുന്നതിനുമാണ് ഈ വർഷം നടത്താൻ തീരുമാനിച്ചതെന്ന്‌ താനെ മേയർ നരേഷ് മസ്കെ അറിയിച്ചു.

തിരക്കൊഴിവാക്കാനായി മത്സരാർഥികൾ തനിച്ച് സ്വാതന്ത്രമായിട്ടായിരിക്കും ഓടുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഫീനിക്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പ്രത്യേക ആപ്പ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.

മത്സരം തുടുങ്ങുന്നതിന്റെയും അവസാനിക്കുന്നതിന്റെയും സമയവിവരങ്ങൾ ഈ ആപ്പ് രേഖപ്പെടുത്തും.

21 വയസ്സിനു മീതെയുള്ള സ്ത്രീ-പുരുഷന്മാർക്ക് 21 കി.മീറ്ററും 18 വയസ്സിന്‌ മീതെയുള്ളവർക്ക് 10 കി.മീറ്ററും 15 വയസ്സിനു മീതെയുള്ളവർക്ക് 5 കി.മീറ്ററും 12 വയസ്സിനു മീതെയുള്ളവർക്ക് 3 കി.മീറ്ററും എന്ന നിലയിലായിരിക്കും മത്സരം സംഘടിപ്പിക്കുക.