ഡോംബിവലി : കലാക്ഷേത്രത്തിൽ സരസ്വതീപൂജയും വിദ്യാരംഭവും ഒക്ടോബർ 15 വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് നടക്കും. കഥകളി, മോഹിനിയാട്ടം, ഭാരതനാട്യം, കൂടാതെ കർണാടക സംഗീതത്തിലും പുതിയ ബാച്ചുകളും ആരംഭിക്കും. പുതുതായി ‘ഓൺ ലൈൻ’ ‘ഓഫ് ലൈൻ’ ക്ലാസുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർ രാവിലെ ഏഴുമണിക്ക് കലാക്ഷേത്രത്തിൽ എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. മുംബൈയിലെ പ്രശസ്തമായ നളന്ദ ഡാൻസ് റിസേർച്ച് സെന്ററുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള കലാക്ഷേത്രം നാലു പതിറ്റാണ്ടോളമായി ശാസ്ര്തീയ നൃത്തകലാ ക്ലാസുകൾ നടത്തിവരുന്നു. വിവരങ്ങൾക്ക് 9892496414/09773249901/9870125707.